Breaking News

മുസ്ലിം ലീഗ് നേതാവും മുൻ ചെങ്കള പഞ്ചായത്ത് മെമ്പറുമായ കെ.എൻ ബഡുവൻ കുഞ്ഞി കുഴഞ്ഞുവീണു മരിച്ചു


കാസർകോട്: മുസ്ലിം ലീഗ് നേതാവും മുൻ ചെങ്കള പഞ്ചായത്ത് മെമ്പറുമായ കെ.എൻ ബഡുവൻ കുഞ്ഞി കുഴഞ്ഞുവീണു മരിച്ചു. 68 വയസായിരുന്നു. വ്യാഴാഴ്ച പുലർച്ച സുബ്ഹി നിസ്കാരത്തിന് പള്ളിയിലേക്ക് പോകവെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ചെങ്കളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീത്തൽ നെക്രാജെ സ്വദേശിയാണ്. സമസ്തയുടെ സജീവ പ്രവർത്തകനായിരുന്നു. മരണ വിവരമറിഞ്ഞ് നിരവധിപേർ വീട്ടിലെത്തുന്നുണ്ട്. കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ ഹാജി അടക്കമുള്ള നേതാക്കളും ജനപ്രതിനിധികളും വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം 4.30 ന് മീത്തൽ ന്റൊജെ ഫാറൂഖ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: ആയിഷ. മക്കൾ: സിറാജുദ്ധീൻ, സാബിറ, ഉനൈസ്, സുമയ്യ, സബീന. മരുമക്കൾ: ജാഫർ, സിദീഖ്, ബുഷ്റ, സഹ്ബാന. സഹോദരങ്ങൾ: കെഎൻ അബ്ദുല്ല, ഹസൈനാർ, പരേതരായ അബ്ദുൽ റഹ്മാൻ, ഇബ്രാഹിം. 

No comments