"യു.ഡി.എഫ് ഇന്ദിര കട്ട് കേരളത്തിന് വേണ്ട" ഭീമനടി കെ എസ് ഇ ബി ഓഫീസിന് മുന്നിൽ ഡി വൈ എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : കേരളത്തിൽ പവർ കട്ട് ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ ഭീമനടി കെ എസ് ഇ ബി ഓഫീസിന് മുന്നിൽ ഡി വൈ എഫ് ഐ എളേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗം ടി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് രജിത്ത് പൂങ്ങോട് അധ്യക്ഷനായി. ബ്ലോക്ക് ട്രഷറർ ശ്രീജിത്ത് കൊന്നക്കാട് സംസാരിച്ചു. ബ്ലോക്ക് ജോ.സെക്രട്ടറി അഖിൽ പ്ലാച്ചിക്കര സ്വാഗതം പറഞ്ഞു.
No comments