Breaking News

ബങ്കളം സഹൃദയ വായനശാല & ഗ്രന്ഥാലയം ഫിഫ വേൾഡ് കപ്പ് 2026 സൗഹൃദ മത്സരം സംഘടിപ്പിച്ചു സീനിയർ ഇന്ത്യൻ ഫുട്ബോൾ പ്ലേയർ പി മാളവിക ഉദ്ഘാടനം ചെയ്തു


ബങ്കളം : ബങ്കളം സഹൃദയ വായനശാല & ഗ്രന്ഥാലയം ഫിഫ വേൾഡ് കപ്പ് 2026 സൗഹൃദ മത്സരം സംഘടിപ്പിച്ചു .ബങ്കളം ടർഫ് കോർട്ടിൽ നടന്ന മത്സരം വനിതാ സീനിയർ ഇന്ത്യൻ ഫുട്ബോൾ പ്ലേയർ പി മാളവിക ഉദ്ഘാടനം ചെയ്തു.കേരള പോലീസ് സ്‌റ്റേറ്റ്  ഫുട്ബോൾ ടീമംഗം പ്രശാന്ത് കളി നിയന്ത്രിച്ചു .വായനശാല സെക്രട്ടറി എ വിധുബാല സ്വാഗതം പറഞ്ഞു . പ്രസിഡൻ്റ് പിവി തങ്കരാജ് അധ്യക്ഷനായി. വായനശാല ജോ സെക്രട്ടറി പ്രശാന്ത് നന്ദി പറഞ്ഞു . കെ.വി മധു , കെ. എം വിനോദ് , അനിൽകുമാർ തെക്കൻ ബങ്കളം , വി.എം അജയൻ മിനി പ്രസാദ് ,  അഖിൽ രാജ് എന്നിവർ സംസാരിച്ചു. വാശിയേറിയ പോരാട്ടത്തിൽ ജ്വാല കാനത്തും മൂല വിന്നേഴ്‌സും ,കൃഷ്ണപ്പിള്ള മുങ്ങത്ത് റണ്ണേഴ്‌സായി

No comments