Breaking News

എളേരിത്തട്ട് ഗവ. കോളേജ് ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ; സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണം : എസ്.എഫ്.ഐ


വെള്ളരിക്കുണ്ട് : ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളേജ് എളേരിത്തട്ട് വിദ്യാർഥിനി ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ എളേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലയിലെ പ്രധാന സർക്കാർ കലാലയങ്ങളിലൊന്നായ എളേരിത്തട്ട് ഗവ. കോളേജിന്റെ ഹോസ്റ്റലിൽ ഇത്തരമൊരു സംഭവം ഉണ്ടായത് അതീവ ഗൗരവമുള്ളതാണെന്നും, വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്നും കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



No comments