Breaking News

കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ മലയോരത്തിന് പ്രതീക്ഷയേറുന്നു... കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പ പുലിയംകുളത്ത് കെ.എസ് ആർ ടി സി ഉദ്യോഗസ്ഥർ സന്ദർശിച്ചു


പരപ്പ : കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ മലയോരത്തിന് പ്രതീക്ഷയേറുന്നു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പ പുലിയംകുളത്ത് കെ.എസ് ആർ ടി സി ഉദ്യോഗസ്ഥർ സന്ദർശിച്ചു. നാലേക്കർ റവന്യൂ ഭൂമി ഇവിടെ ലഭ്യമാണ്. വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്ത് നിന്നും കേവലം 6 കിലേ മീറ്റർ ഉള്ളിലാണ് പ്രസ്തുത സ്ഥലം, ഇതിൻ്റെ അടിസ്ഥാനത്തിൽ മുൻപ് കെ.എസ് ആർ ടി സി സോണൽ ഓഫീസറും ജനപ്രതിനിധികളും ഇവിടെ സന്ദർശിച്ച് അനുകൂല റിപ്പോർട്ട് നൽകിയിരുന്നു. സ്ഥലം സന്ദർശിച്ചതിന് ശേഷം നടന്ന യോഗത്തിൽ വാർഡ് മെമ്പർമാരായ ,കെ മുഹമ്മദ് നൗഷാദ്, ടി.എൻ.ബാബു, എം ഓമന, കെ.പി. സെറീന, കെ.എസ്.ആർ ടി സി എ.ടി.ഒ സത്യനാഥൻ, സീനിയർ അസിസ്റ്റൻറ് രാജീവൻ, ജനറൽ സി.ഐ ഉത്തമൻ ,ഒഫീസർ മനോജ്, വില്ലേജ് ഓഫീസർ പി.വി.ബാബു രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ സി.വി.ഭാവനൻ, മനോജ് തോമസ്,  സിജോ  പി. ജോസഫ് ,എൻ പുഷ്പരാജൻ ,ടി.ഗംഗാധരൻ, കെ.പത്മനാഭൻ, ടി. വിഷ്ണു,എ.ആർ രാജു, പ്രമോദ്, പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം.വി.രാജു, വ്യാപാരി വ്യവസായി ഏകോപന സമിതി  പരപ്പ യൂണിറ്റ് പ്രസിഡൻ്റ് വി. നാരായണൻ, സി എച്ച് ,കുഞ്ഞബ്ദുള്ള, എം.പി.സലീം പ്രസംഗിച്ചു.

No comments