കാലിച്ചാമരം ക്രഷറിലെ തൊഴിലാളികൾ നടത്തി വരുന്ന അനിശ്ചിതകാല സമരം പതിനാലാം ദിവസം സി പി ഐ (എം) നീലേശ്വരം ഏരിയാ സെക്രട്ടറി എം രാജൻ ഉൽഘാടനം ചെയ്തു
കരിന്തളം : കാലിച്ചാമരം സിനിഷ് ക്രഷറിലെ ജീവനക്കാരായ സി.പുഷ്പ്പൻ.കെ.അനു എന്നിവരെ അന്യായമായി പിരിച്ചു വിട്ട മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അനിശ്ചിത കാല സമരം പതിനാലാം നാൾ പിന്നിട്ടു. നിർമ്മാണ തൊഴിലാളി യൂണിയൻ സി ഐ ടി യു നീലേശ്വരം ഏരിയാ ക്കമ്മറ്റിയുടെനേതൃത്വത്തിൽ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രകടന നടത്തി. സമരം സി പി ഐ (എം) നീലേശ്വരം ഏരിയാ സെക്രറി എം.രാജൻഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി.കൃഷ്ണൻ അധ്യക്ഷനായി. പി.കുഞ്ഞമ്പു. വി ദാമോദര സി.വി. അനിഷ്, എ.രവി സംസാരിച്ചു. പി.വിജയൻ സ്വാഗതം പറഞ്ഞു
No comments