Breaking News

കനത്ത മഴയിൽ കള്ളാറിൽ മതിൽ തകർന്നു


കള്ളാർ : കള്ളാർ പഞ്ചായത്തിലെ 18-ാം മൈൽ ചിറക്കറോഡിൽ സ്വകാര്യ വ്യക്തി നിർമ്മിച്ച മതിലിന്റെ ഒരു ഭാഗം കനത്ത മഴയെ തുടർന്ന് തകർന്നു. 

വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച മതിലിന്റെ മുകളിലായാണ് പുതിയ മതിൽ നിർമ്മിച്ചിരുന്നത്. മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നതായി വിവരമുണ്ട്. 

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് മതിലിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന് റോഡിലേക്ക് വീണത്. അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

സംഭവത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.


No comments