Breaking News

ശസ്ത്രക്രിയയ്ക്കിടയിൽ വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ ജനറൽ ആശുപത്രി മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തി വീശി


കാസർകോട്: ശസ്ത്രക്രിയയ്ക്കിടയിൽ വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ ജനറൽ ആശുപത്രി മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തി വീശി. കാസർകോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നിന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആഹ്വാനം ചെയ്ത മാർച്ച് ആരംഭിച്ചത്. എൽ ഐ സി ഓഫീസിനു സമീപത്തു പൊലീസ് ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഇതിനിടയിൽ പ്രവർത്തകർ വശങ്ങളിലൂടെ മുന്നോട്ടോടി. ഇതിനിടയിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിലാണ് പൊലീസ് ലാത്തി വീശിയത്. തുടർന്ന് മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന ജോയന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം വി രതീഷ്, സുഭാഷ് പാടി, സാദിഖ് ചെറുഗോളി, എൻ ഗിരീഷ് സംസാരിച്ചു. ബേഡകം തലേക്കുണ്ടിലെ മുഹമ്മദ് ഇയാസ് (9) ഇന്നലെയാണ് ശസ്ത്രക്രിയയ്ക്കിടയിൽ ജനറൽ ആശു പതിയിൽ മരിച്ചത്. 

No comments