സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 23കാരനെതിരെ കാസർകോട് വനിതാ പൊലീസ് കേസെടുത്തു.
കാസർകോട്: സാമൂഹ്യമാധ്യമമായ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 23കാരനെതിരെ കാസർകോട് വനിതാ പൊലീസ് കേസെടുത്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കാരനായ മുഹമ്മ് അൻസാർ എന്നയാൾക്കെതിരെയാണ് കേസെടുത്തത്. പരിചയത്തിലായതിന് ശേഷം പെൺകുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറത്തായത്. പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മറ്റൊരു സംഭവത്തിൽ 56കാരനെതിരെ ചീമേനി പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. സ്കൂളിൽ നിന്നു വീട്ടിലേ മടങ്ങുന്നതിനിടയിൽ മഴ വന്നപ്പോൾ കടവരാന്തയിൽ കയറി നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അരക്കെട്ടിൽ സ്പർശിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. കേസിൽ പ്രതിയായ ആൾ പൊലിസ് കസ്റ്റഡിയിലാണ്.
No comments