Breaking News

മാവുങ്കാൽ നെല്ലിത്തറയിൽ യുവതിയെ സ്കൂട്ടറിൽനിന്ന് തള്ളിയിട്ട് സ്വർണമാല കവർന്ന കേസിലെ പ്രതികളുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു


കാഞ്ഞങ്ങാട് : യുവതിയെ സ്കൂട്ടറിൽനിന്ന് തള്ളിയിട്ട് സ്വർണമാല കവർന്ന കേസിലെ പ്രതികളുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. മാവുങ്കാൽ നെല്ലിത്തറ പുലയനടുക്കത്തെ രവീന്ദ്രന്റെ ഭാര്യ കെ സിന്ധു(45)വിന്റെ സ്വർണമാണ് കഴിഞ്ഞ ദിവസം വൈകിട്ട് നെല്ലിത്തറയിൽവച്ച് സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം തട്ടിയെടുത്തത്. സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയായ സിന്ധു കാഞ്ഞങ്ങാട്ടുനിന്നും സാധനങ്ങൾ വാങ്ങി സ്കൂട്ടിയിൽ വീട്ടിലേക്ക് പോകുകയായിരുന്നു. വെളുത്ത സ്കൂട്ടിയിൽ വന്ന രണ്ടുപേർ സിന്ധു സഞ്ചരിച്ച ഇരുചക്രവാഹനത്തിന് കുറുകെയിടുകയും തുടർന്ന് തള്ളിവീഴ്ത്തുകയുമായിരുന്നു. സ്കൂട്ടർ സഹിതം യുവതി മറിഞ്ഞുവീണപ്പോൾ പിന്നിലിരുന്നയാൾ മൂന്ന് ലക്ഷം രൂപ വില വരുന്ന മൂന്ന് പവന്റെ സ്വർണമാല പിടിച്ചുപറിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. തളിപ്പറന്പ് ചിറവക്കിൽ ഉമാദേവിയുടെ സ്വർണമാല കഴിഞ്ഞ ദിവസം സ്കൂട്ടറിലെത്തിയ രണ്ടുപേർ തട്ടിയെടുത്തിരുന്നു. രണ്ടിടങ്ങളിലും മോഷ്ടാക്കളെത്തിയ സ്കൂട്ടി വെളുത്ത നിറത്തിലുള്ളതാണ്. രണ്ട് സംഭവങ്ങൾക്ക്പിന്നിലും ഒരേ പ്രതികളാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ് പറഞ്ഞു.

No comments