കൊട്ടോടി, ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്കൂളുകളിൽ പ്രവേശനോത്സവം നാളെ
രാജപുരം: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗത്തിന്റെ കീഴിലുള്ള പ്രദേശത്തെ വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂലൈ 06 തിങ്കളാഴ്ച നടക്കും. 'ടീമാകാം പുതുയുഗ സ്വപ്നങ്ങൾക്കായി...' എന്ന സന്ദേശവുമായാണ് സ്കൂളുകളിൽ പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
കൊട്ടോടി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ നാളെ രാവിലെ 9.30-നാണ് പ്രവേശനോത്സവം നടക്കുക. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഉമ്മർ പൂണൂർ അധ്യക്ഷത വഹിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനു കുര്യാക്കോസ് മുഖ്യാതിഥിയായിരിക്കും.
അതേസമയം, ബളാംതോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നാളെ രാവിലെ 10.00 മണിക്കാണ് പ്രവേശനോത്സവ ചടങ്ങുകൾ ആരംഭിക്കുന്നത്. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
No comments