Breaking News

പെരുതടി ഉന്നതിയിൽ നടപ്പാത ഉദ്ഘാടനം ചെയ്തു പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി ഉത്ഘാടനം നിർവഹിച്ചു


പനത്തടി: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, പത്ത് ലക്ഷം രൂപ വിനിയോഗിച്ച് പെരുതടി ഉന്നതിയിൽ പണി പൂർത്തീകരിച്ച നടപ്പാതയുടെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി. നിർവഹിച്ചു.

ചടങ്ങിൽ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ്, പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബി. രതീഷ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി. സുരേഷ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ സുനിൽകുമാർ കെ., മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.വി. കൃഷ്ണൻ, എസ്ടി പ്രമോട്ടർ അശ്വതി, ആശാവർക്കർ സരോജിനി, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു.


No comments