ലഹരിക്കെതിരെ ജാഗ്രതയുമായി പരപ്പ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
പരപ്പ: വെള്ളരിക്കുണ്ട് ജനമൈത്രി പോലീസിന്റെയും പരപ്പ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി നിർമ്മാർജ്ജന ക്യാമ്പയിൻ (Operation Toofan - The Narco Hunt)ന്റെ ഭാഗമായി SKSBV ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. പരപ്പ ഹയാത്തുൽ ഇസ്‌ലാം മദ്രസ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി നടന്നത്.
പരപ്പ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കുഞ്ഞബ്ദുള്ള സി എച്ച് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്‌പെക്ടർ രാമചന്ദ്രൻ സി. വി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ഒത്തൊരുമയോടെ പോരാടേണ്ടതിന്റെയും യുവതലമുറയെ ഇതിൽ നിന്നും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ സ്വദർ മുഅല്ലിം ഷിഹാബുദ്ധീൻ ഫൈസി സ്വാഗതം ആശംസിച്ചു. മദ്രസ കമ്മിറ്റി ഭാരവാഹികളും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ ഐക്യദാർഢ്യ സദസ്സിന്റെ ഭാഗമായി. വെള്ളരിക്കുണ്ട് ജന മൈത്രി പോലീസിന്റെ നേത്രത്വത്തിൽ വിദ്യാർത്ഥികൾക്ക് ലഹരി വിമുക്ത ഉദ്ബോധനം നൽകി.
No comments