Breaking News

മലയോരത്ത് കാട്ടാനശല്യം രൂക്ഷം കോളിച്ചാൽ പ്രാന്തർകാവ് ഓറോട്ടിക്കാനം ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങി


രാജപുരം : കോളിച്ചാൽ പ്രാന്തർകാവ് ഓറോട്ടിക്കാനം ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങി. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷമാണ് പ്രദേശത്ത് കാട്ടാന ശല്യമുണ്ടാകുന്നത്. മൂന്ന് ആനകളാണ് തമ്പടിച്ചത്. ആനകൾ ജനവാസ മേഖലയ്ക്ക് സമീപമെത്തിയതോടെ വലിയ ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികൾ. നിലവിൽ ആനകൾ വനത്തിനുള്ളിലാണെങ്കിലും ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പുചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത് തടയാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. മലയോരമേഖലകളിൽ കാട്ടാനശല്യം രൂക്ഷമാകുന്നത് ജനങ്ങളുടെ ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന് കൂടുതൽ ജാഗ്രതയുണ്ടാവണമെന്ന് നാട്ടുകാർ പറഞ്ഞു.

No comments