പൈവളിഗെ കയ്യാറിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ സ്വർണം വീടിന് സമീപത്തു നിന്നും കണ്ടെടുത്തു...
കാസർകോട് : പൈവളിഗെ കയ്യാറിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ സ്വർണം വീടിന് സമീപത്തു നിന്നും കണ്ടെടുത്തു. ഹോട്ടൽ വ്യാപാരിയായ യൂസഫിന്റെ വീട്ടിൽ ഞായാറാഴ്ചയാണ് കവർച്ച നടന്നത്. വ്യാപാരിയുടെ ഭാര്യയും മൂന്നുമക്കളും മാത്രമാണ് വിട്ടിലുണ്ടായിരുന്നത്. കുടുംബം വൈകീട്ട് കയ്യാർ പള്ളിയിൽ സ്വലാത്തിന് പോയിരുന്നു. ഏഴരയോടെ തിരിച്ചുവന്നപ്പോൾ ടെറസിലെ വാതിൽ തുറന്നതായി ശ്രദ്ധയിൽപെട്ടു. കിടപ്പുമുറിയിലെ അലമാര തുറന്നുകിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്വർണ്ണം നഷ്ടപ്പെട്ടതായി മനസിലായി. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകയിരുന്നു. എന്നാൽ 5 പവൻ സ്വർണം വസ്ത്രങ്ങൾക്കിടയിൽ നിന്ന് രാത്രി കണ്ടെത്തി. കുമ്പള പൊലീസിന്റെ അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ നഷ്ടപ്പെട്ട 5 പവൻ സ്വർണം വീട്ടുപരിസരത്തു നിന്നും കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുമ്പള ഇൻസ്പെക്ടർ ബൈജു കെ ജോസ്, എസ്.ഐ ഗണേശൻ എന്നിവരും ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.
No comments