Breaking News

വെള്ളരിക്കുണ്ട് ടൗൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജമ്മു കാശ്മീരിൽ നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ കേരള ടീം അംഗങ്ങൾക്ക് സ്വീകരണം നൽകി


വെള്ളരിക്കുണ്ട് ടൗൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജമ്മു കാശ്മീരിൽ നടന്ന ദേശീയ വടം വലി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ കേരള ടീം അംഗങ്ങൾക്ക് സ്വീകരണം നൽകി.ടൗണിൽ നടന്ന സ്വീകരണപരിപാടി ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

വടംവലി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കരസ്ഥമാക്കിയ ജിബിൻ രാജു, ധനാജ്ഞയ് ഗിരീഷ്, ദേവമിത്ര, വടംവലി കൊച്ച് പ്രസാദ് കനകപ്പള്ളി എന്നിവർക്കാണ് ആദരവ് നൽകിയത് 

ടൗൺ ക്ലബ്‌ പ്രസിഡന്റ്‌ സാജൻ കൂട്ടക്കളം ആദ്യക്ഷനായി. ബളാൽ ഗ്രാമ പഞ്ചായത്ത് അംഗം ഷോബി ജോസഫ് സ്വാഗതം പറഞ്ഞു.ചടങ്ങിന് ആശംസകളുമായി ക്ലബ്‌ സെക്രട്ടറി ഗിരീഷ് ചെമ്പൻക്കുന്ന്,ട്രഷറർ മത്തായി മാസ്റ്റർ എന്നിവർ സംസാരിച്ചു

No comments