Breaking News

വൈ എം സി എ കാസര്‍കോട് സബ്ബ് റീജിയന്‍റെ 2026-28 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും പരപ്പ വൈ എം സി എ ഹാളില്‍ കാഞ്ഞങ്ങാട് എം എല്‍ എ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു


പരപ്പ: വൈ എം സി എ കാസര്‍കോട് സബ്ബ് റീജിയന്‍റെ 2026-28 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും  പരപ്പ വൈ എം സി എ ഹാളില്‍  കാഞ്ഞങ്ങാട് എം എല്‍ എ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. സബ്ബ് റീജിയണ്‍ ചെയര്‍മാന്‍ സണ്ണി മാണിശ്ശേരി അധ്യക്ഷം വഹിച്ചു. വൈ എം സി എ ദേശീയ നിര്‍വ്വാഹക സമിതിയംഗം ഡോ.കെ.എം.തോമസ് മുഖ്യ പ്രഭാഷണവും പരപ്പ വിമലഗിരി പള്ളി വികാരി ഫാ.ജോബിന്‍ കൊട്ടാരത്തില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി.

 പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് വൈ എം സി എ ഡയാലിസിസ് പ്രൊജക്ട് നാഷണല്‍ വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം നേതൃത്വം നല്‍കി. നോമിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ബേബി മാടപ്പള്ളി, വൈത്തിരി നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്‍മാന്‍ ടോംസണ്‍ടോം, ഉഡുപ്പി നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്‍മാന്‍ തോമസ് പൈനാപ്പള്ളി, യൂണി വൈ സംസ്ഥാന ചെയര്‍മാന്‍ അഖില്‍ ജോണ്‍, വനിതാഫോറം ചെയര്‍പേഴ്സണ്‍ മേഴ്സി ജോണ്‍സണ്‍, സബ്ബ് റീജിയണ്‍  വൈസ് ചെയര്‍മാന്‍ അജീസ് അഗസ്റ്റ്യന്‍, പരപ്പ വൈ എം സി എ പ്രസിഡണ്ട് ജോസ് പാലക്കുടി, റോജി മാത്യു പി എന്നിവര്‍ പ്രസംഗിച്ചു. ജോസ് പാലക്കുടി സ്വാഗതവും റോജി മാത്യു നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ബൈജു സി എം (ചെയര്‍മാന്‍), ബിനോ വര്‍ഗീസ്, എബി ജോസ് പാലക്കുടി (വൈസ് ചെയര്‍മാന്‍മാര്‍), പി.റോജി മാത്യു (ജനറല്‍ കണ്‍വീനര്‍), ജോയി കളരിക്കല്‍ ബന്തടുക്ക, പി.സി ബേബി മാലക്കല്ല് , ഡാജി ഓടയ്ക്കല്‍ ഭീമനടി, ബിനോയ് പടവില്‍ കാലിച്ചാനടുക്കം, വി.ജെ.സാജു വെള്ളരിക്കുണ്ട്, സിജു പോള്‍ കാഞ്ഞിരടുക്കം, സെബാസ്റ്റ്യന്‍ കൊറ്റത്തില്‍ കാഞ്ഞങ്ങാട്(സ്റ്റാന്‍റിംഗ് കമ്മറ്റി കണ്‍വീനര്‍മാര്‍).


No comments