'പാതിരാത്രിയിൽ ചായ കുടിക്കാനിറങ്ങി', രക്ഷിതാക്കളറിയാതെ പതിനാറുകാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയി സുഹൃത്തുക്കൾ, അറസ്റ്റ്
മാനന്തവാടി: രക്ഷിതാക്കളറിയാതെ അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി നിര്‍ബന്ധിച്ച് ലഹരി നല്‍കിയ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. അഞ്ചുക്കുന്ന്, കല്ല്യാട്ടുംക്കുഴി, ജനീലിയ(19), കണിയാരം, പോത്തനാട്ടില്‍ വീട്ടില്‍, എ.വി. അജിത്ത്(23) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. അജിത്ത് മാനന്തവാടി സ്റ്റേഷനില്‍ ലഹരി കേസടക്കമുള്ളു കേസുകളില്‍ പ്രതിയാണ്. തൃശിലേരി, മുത്തുമാരി, കണ്ണഞ്ചിറ വീട്ടില്‍, റോബിന്‍ കെ. ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസ്, അമല്‍ കൃഷ്ണ(20), കുറ്റിമൂല, കള്ളമ്പറമ്പില്‍, കെ.വി. ജിതിന്‍(22), എടവക, ചാമാടിപൊയില്‍, ചിറക്കല്‍ സി. അജിത്കുമാര്‍(23) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
No comments