മൗവേനി ഉന്നതിയിൽ നിർമ്മിച്ച സാംസ്കാരിക നിലയവും സാമൂഹ്യപഠനമുറിയും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനു പി വി ഉത്ഘാടനം ചെയ്തു
ഭീമനടി : പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 2023- 24 സാമ്പത്തിക വർഷത്തെ കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി വെസ്റ്റ് എളേരി പഞ്ചായത്ത് വാർഡ് 14 മൗവേനി ഉന്നതിയിൽ നിർമിച്ച സാംസ്കാരിക നിലയവും ഉന്നതിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച സാമൂഹ്യപഠനമുറിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനു പി വി ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജോൺ തടത്തിൽ പറമ്പിൽ അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ ജനാർദ്ദനൻ, മുൻ മെമ്പർമാരായ മോളിക്കുട്ടി പോൾ, ലക്ഷ്മി, ഊരുമൂപ്പൻമാരായ കെ കെ തമ്പാൻ, ബാലകൃഷ്ണൻ, എം എൻ രാജൻ, മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ഭീമനടി ട്രൈബൽ ഓഫീസർ എ ബാബു സ്വാഗതവും പ്രമോട്ടർ അനിത സി എൻ നന്ദിയും പറഞ്ഞു
No comments