പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ പനത്തടി പഞ്ചായത്തിൽ "ഉയരെ "പരിപാടി സംഘടിപ്പിച്ചു
പാണത്തൂർ : പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ പഠനം മുടങ്ങുന്നത് തടയുവാനും, സ്കൂളുകളിൽ നിന്നുള്ള അവരുടെ കൊഴിഞ്ഞു പോക്ക് തടയുവാനും പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് "ഉയരെ ". ഊര് മൂപ്പന്മാർ,പ്രമോട്ടർമാർ, കമ്മോഡിറ്റി സോഷ്യൽ വർക്കർ, പഠന മുറികളിലെ ഫെസിലിറ്റേറ്റർമാർ എന്നിവരുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ അവലോകന യോഗം പനത്തടി പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി. പരപ്പ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ ശ്രീ അയ്യപ്പൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ബി രതീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്, ബ്ലോക്ക് മെമ്പർമാരായ സുരേഷ്. ബി, ഭവ്യരാജ്, പഞ്ചായത്തംഗങ്ങളായ എം ബാലകൃഷ്ണൻ, അനിലകുമാരി, ഐസി ഐസക്, ഭവ്യ പി എസ്, രാധിക കെ,ഹോസ്ദുർഗ്ഗ് എ ഇ ഒ സുരേന്ദ്രൻ,ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീം,പി ഇ സി സെക്രട്ടറി വിനയരാജൻ മാസ്റ്റർ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സെക്രട്ടറി മുഹമ്മദലി ഇർഷാദ് സ്വാഗതവും പഞ്ചായത്തംഗം എം ഷിബു നന്ദിയും പറഞ്ഞു.
No comments