പരപ്പ റോട്ടറിയുടെ 2026-27 റോട്ടറി വർഷത്തെ പ്രസിഡന്റായി റൊട്ടേറിയൻ അജയകുമാർ സി.വി തെരഞ്ഞെടുക്കപ്പെട്ടു
പരപ്പ റോട്ടറിയുടെ 2026-27 റോട്ടറി വർഷത്തെ പ്രസിഡന്റായി റൊട്ടേറിയൻ അജയകുമാർ. സി.വി. തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച റോയൽ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ വെച്ച് പഴയ പ്രസിഡന്റായ റൊട്ടേറിയൻ റോയി ജോർജ് ചടങ്ങിൽ വെച്ച് പുതിയ പ്രസിഡന്റിന് ചാർജ്ജ് കൈമാറി. ചടങ്ങിൽ 3204 ഡിസ്ട്രിക്കിലെ ഡിസ്ട്രക് ഗവർണർ നോമിനി റൊട്ടേറിയൻ Dr. അനിൽ മേലത്ത് മുഖ്യാഥിതിയായിരുന്നു. നിലവിലെ സെക്രട്ടറി റൊട്ടേറിയൻ അജയ കുമാർ റോട്ടറി പരപ്പയുടെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ റൊട്ടേറിയൻ ദിനേശ്.എം.ടി. സിസ്ട്രിക്ട് സെക്രട്ടറി റൊട്ടേറിയൻ സുജിത്ത്കുമാർ , സിസ്ട്രിക്ട് ഡെപ്യൂട്ടി കോ - ഓർഡിനേറ്റർ റൊട്ടേറിയൻ യതീഷ് പ്രഭു, അസിസ്റ്റൻഡ് ഗവർണർ റൊട്ടേറിയൻ സജി.ടി.ടി, ജി.ജി.ആർ റൊട്ടേറിയൻ മനോജ് കുമാർ , തുടങ്ങിയവർ സംസാരിച്ചു. പരപ്പ റോട്ടറിയുടെ 2025-26 വർഷത്തെ പ്രസിഡന്റ് റൊട്ടേറിയൻ റോയി ജോർജ് അധ്യക്ഷനായിരുന്നു. ചടങ്ങിൽ വെച്ച് SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ പരപ്പ റോട്ടറിയിലെ അംഗങ്ങളുടെ മക്കളേയും, ഇന്ററാക്ട് ക്ലബ്ബ് ഓഫ് GHSS പരപ്പ യുടെ അംഗങ്ങളേയും മൊമെന്റോ നൽകി അനുമോദിക്കുകയുണ്ടായി. പ്രോഗ്രാം ചെയർ റൊട്ടേറിയൻ ജോയി പാലക്കുടിയിൽ സ്വാഗതവും സെക്രട്ടറി റൊട്ടേറിയൻ സുരേഷ് ബാബു നന്ദിയും രേഖപ്പെടുത്തി.
No comments