കാറ്റിലും മഴയിലും മരം വീണ് വീടു തകർന്നു 90 കാരിക്ക് പരിക്ക്.. കരിന്തളം നാന്തിയടുത്താണ് സംഭവം
കരിന്തളം: തിങ്കളാഴ്ച്ച രാത്രി 8 മണിക്ക് വീശിയടിച്ച കാറ്റിലും മഴയിലും വീട് തകർന്ന് 90 കാരിക്ക് പരിക്ക്. കിനാനൂർ - കരിന്തളം പഞ്ചായത്തിലെ നാന്തിയടുത്താണ് സംഭവം. തിങ്കളാഴ്ച്ച രാത്രിയോടെ ആഞ്ഞടിച്ച കാറ്റിൽ വീടും 'റബ്ബർ മരങ്ങളും നിരവധി. മറ്റ് വരങ്ങളും കടപുഴകി. നാന്തിയടുക്കത്തെ കെ.ജാനകിയുടെ ഓട് മേഞ്ഞ വീടിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകുകയായിരുന്നു ഓട് ദേഹത്ത് വീണ് ജാനകിയുടെ അമ്മ കെ മാണിക്ക് (90) പരിക്കേറ്റു. അത്ഭുതകരമായാണ് വീട്ടിലുള്ളവരെല്ലാം രക്ഷപ്പെട്ടത്. നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി. കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം.രാജൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പാറക്കോൽ രാജൻ പഞ്ചായത്തംഗം എൻ രമണൻഎ ന്നിവർ സന്ദർശിച്ചു.
No comments