പ്ലാച്ചിക്കര ആവുള്ളക്കോട് കാറ്റിലും മഴയിലും മരം വീണ് വീട് ഭാഗീകമായി തകർന്നു
വെള്ളരിക്കുണ്ട് : പ്ലാച്ചിക്കര ആവുള്ളക്കോട് ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് ഭാഗീകമായി തകർന്നു.ഇന്നലെ പുലർച്ചെ നാല് മണിയോടെ ആവുള്ളക്കോട് അംഗനവാടിക്ക് സമീപമുള്ള തോട്ടിനക്കര വീട്ടിൽ ബാലകൃഷ്ണൻ എന്നിവരുടെ വീട്ടിലേക്കും തൊട്ടടുത്ത കാലിക്കൂടിനും മുകളിലേക്കുമാണ് മരം പൊട്ടിവീണത്. ഭാഗ്യത്തിന് വീട്ടിൽ ആരുമില്ലാത്തതിനാൽ ആർക്കും പരിക്കേറ്റില്ല തലേ ദിവസം തൊട്ടടുത്ത മകളുടെ വീട്ടിലേക്ക് പോയതിനാലാണ് അപകടം ഒഴിവായത്.
No comments