മത്സ്യത്തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; പുതിയവളപ്പ് കടപ്പുറത്തെ ശശി യാണ് മരിച്ചത്
കാഞ്ഞങ്ങാട് : വീട്ടിൽ വിശ്രമിക്കുകയായിരുന്ന മത്സ്യത്തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട്, പുതിയവളപ്പ് കടപ്പുറത്തെ ശ്രേയസിലെ ശശി (60)യാണ് മരിച്ചത്. ഇന്നലെ (വ്യാഴം) ഉച്ചക്ക് വിശ്രമിക്കാനായി കിടന്നതായിരുന്നു. മൂന്നു മണിക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ല. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: മുല്ലം. മക്കൾ: മുകേഷ്, സരിത. മരുമക്കൾ: പൂജ, മണി. സഹോദരങ്ങൾ: രാജൻ, രാഘവൻ, ചന്ദ്രൻ, ശ്രീമതി, ശൈല, കാഞ്ചന, പ്രതിജ, പരേതനായ ബാലസത്യകാർ.
No comments