കാഞ്ഞങ്ങാട് : യുവ ഫോട്ടോഗ്രാഫർ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു . രാത്രി ടർഫിൽ കളിക്കുന്നതിനിടെ ക്ഷീണമുണ്ടായി കുഴഞ്ഞുവീഴുകയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തൃക്കരിപ്പൂർ ടൗണിൽ ലംബോച്ച് സ്റ്റുഡിയോ നടത്തി വന്ന തൃക്കരിപ്പൂർ ആയിറ്റി മനിയനോടിലെ കുട്ടൻ എന്ന് വിളിക്കുന്ന പ്രജിത്ത് 44 ആണ് മരിച്ചത്. വെള്ളാപ്പ് ഇ.എ. അരീന ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഇന്നലെ രാത്രി 9.20 മണിയോടെ ക്ഷീണം അനുഭവപെട്ടതിനെ തുടർന്ന് കാറിൽ ഇരുന്ന് വിശ്രമിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. തൃക്കരിപ്പൂർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു . ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. പ്രജിത്തി ൻറെ മരണം നാട്ടുകാരെയും സുഹൃത്തുക്കളെയും കണ്ണീരിലാക്കി .
No comments