കേന്ദ്ര നയങ്ങൾക്കെതിരെ കർഷക രോഷം: അഖിലേന്ത്യ കിസാൻ സഭ വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി വെള്ളരിക്കുണ്ട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
വെള്ളരിക്കുണ്ട് : കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെയും അനിയന്ത്രിതമായ രാസവള വില വര്‍ധനവ് ഉടൻ പിന്‍വലിക്കുക, രാസവള ക്ഷാമം അടിയന്തിരമായി പരിഹരിക്കുക, കര്‍ഷകര്‍ക്ക് ആവശ്യമായ വളം യഥേഷ്ടം ലഭ്യമാക്കുക, കവുങ്ങ് കര്‍ഷകര്‍ക്ക് 25 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി അഖിലേന്ത്യാ കിസാൻ സഭ (എ.ഐ.കെ.എസ്.) വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
പ്രതിഷേധ പരിപാടി സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. ബാബു ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം പ്രസിഡൻ്റ് ബി. രത്നാകരൻ നമ്പ്യാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.വി. കുഞ്ഞമ്പു മാവുവളപ്പിൽ സ്വാഗതം പറഞ്ഞു.
എ.ഐ.റ്റി.യു.സി. ജില്ലാ പ്രസിഡൻ്റ് കെ.എസ്. കുര്യാക്കോസ്, വി. കെ. ചന്ദ്രൻ, ഷാജൻ പൈങ്ങോട്ട്, ഏ.കെ. രാജപ്പൻ, സുനിൽ മാടക്കൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. സമരത്തിന് കെ. സുകുമാരൻ, പി.ജെ. സാമുവൽ, കൃഷ്ണൻ ടി., കുഞ്ഞികൃഷ്ണൻ, മാത്യു എളേരി എന്നിവർ നേതൃത്വം നൽകി.
No comments