Breaking News

എങ്കപ്പു നായ്ക്കിൻ്റെ നിര്യാണം ; സർവ്വകക്ഷി അനുസ്‌മരണ യോഗം നടത്തി


പനത്തടി : ആദ്യകാല കോൺഗ്രസ്സ് പ്രവർത്തനും, ജില്ലയിലെ മുതിർന്ന പൗരനുമായ എങ്കപ്പു നായ്ക്കിൻ്റെ നിര്യാണത്തിൽ പനത്തടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരേതനായ എങ്കപ്പു നായ്ക്കിൻ്റെ ഭവനത്തിൽ വെച്ച് അനുശോചന യോഗം സംഘടിപ്പിച്ചു. അനുശോചന യോഗത്തിന് എം. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ പനത്തടി പഞ്ചായത്ത് പ്രസിഡന്റും, മുൻ ദേവസ്വം ബോർഡ് അംഗവുമായിരുന്ന പി. കെ. ചന്ദ്രശേഖരൻ നായർ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. ഡി. സി. സി. സെക്രട്ടറി പി. വി. സുരേഷ്, മധുസൂദനൻ ബാലൂർ, കുഞ്ഞികൃഷ്ണൻ ബളാംതോട്, സൂര്യനാരായണ ഭട്ട്, ജവാദ് പൂത്തുർ, ജോണി തോലമ്പുഴ, സുശീല ഗോവിന്ദൻ, കെ. കെ. അനിൽകുമാർ, ടി. പി. പ്രസ്സന്നൻ, കെ. എൻ. വിജയകുമാരൻ നായർ, പി. എ. മുഹമ്മദ് കുഞ്ഞി, ജോസ് പുളിക്കൽ, സന്തു ടോം, വി. ഡി. ജോഷി, പി. എം. ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. കെ. വേണുഗോപാൽ, ഷിബു പാണത്തൂർ തുടങ്ങിയവർ സംസാരിച്ചു. രാജീവ് തോമസ് സ്വാഗതവും, മധുസൂദനൻ റാണിപുരം നന്ദിയും പറഞ്ഞു.


No comments