വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സിഡിഎസ് മുഖേന നടപ്പിലാക്കുന്ന "ഒരുമയിൽ ഒരു കൂട്" ശ്രീ ഭവനം പദ്ധതി തറക്കല്ലിടൽ ചടങ്ങ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ നിർവഹിച്ചു
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സിഡിഎസ് മുഖേന നടപ്പിലാക്കുന്ന "ഒരുമയിൽ ഒരു കൂട്" ശ്രീ ഭവനം പദ്ധതി തറക്കല്ലിടൽ ചടങ്ങ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി അനു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ പ്രതിനിധി കിഷോർ കുമാർ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസീതരാജൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജനാർദ്ദനൻ കെ , ബ്ലോക്ക് മെമ്പർ ഇ.ടി.ജോസ്, പഞ്ചായത്ത് മെമ്പർമാരായ രജനി രാജീവൻ ,പ്രകാശ്, അനിൽകുമാർ , സുജിത്ത്, റൈഹാനത്ത് , അസിസ്റ്റന്റ് സെക്രട്ടറി നാസർ പി പി , വിവിധ സിഡിഎസ്, എഡിഎസ് പ്രതിനിധികൾ, സംഘാടകസമിതി കോഡിനേറ്റർ എം.ജെ.ജോസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . യോഗത്തിന് സിഡിഎസ് ചെയർപേഴ്സൺ ഓമന കുഞ്ഞി കണ്ണൻ സ്വാഗതവും സൗദാമിനി വിജയൻ നന്ദിയും പറഞ്ഞു.
No comments