Breaking News

അജ്മാനില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് ഉദുമ സ്വദേശി മരിച്ചു


അജ്മാനില്‍ താമസ സ്ഥലത്ത് ഗ്യാസ്  പൊട്ടിത്തെറിച്ച് ഉദുമ സ്വദേശി മരിച്ചു. പടിഞ്ഞാര്‍ തച്ചരക്കുന്നില്‍ പരേതനായ അബ്ദുല്ല പള്ളം - ദൈനബി ദമ്പതികളുടെ മകന്‍ ബഷീര്‍ തച്ചരക്കുന്നില്‍ (50) ആണ് മരണപ്പെട്ടത്. റൂമുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിക്കാരനാണ് ബഷീര്‍. വെള്ളിയാഴ്ച ഭക്ഷണം പാചകം ചെയ്തു കൊണ്ടിരിക്കെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചത്. ഭാര്യ:ഖൈറുന്നിസ ഇച്ചിലിങ്കാല്‍. മക്കള്‍: ഷാനിഫര്‍ (ദുബൈ) ബുഷ്‌റ, ബുഷ്ത്താന. 


No comments