Breaking News

പൊട്ടക്കിണറ്റിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14 കാരൻ മരണത്തിന് കീഴടങ്ങി


ചീമേനി : പൊട്ടക്കിണറ്റിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14 കാരൻ മരണത്തിന് കീഴടങ്ങി. കൊടക്കാട് ആനിക്കാടി സ്വദേശി സനൂപ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് കുട്ടി കിണറ്റിൽ വീണത്. ചെമ്പ്രകാനത്ത് നടന്ന ഓണാഘോഷ പരിപാടിക്കെത്തിയതായിരുന്നു സനൂപും കൂട്ടുകാരും. പരിപാടി നടന്നു കൊണ്ടിരിക്കെ കൂട്ടുകാരോടൊപ്പം മൂത്രമൊഴിക്കാൻ പോയപ്പോഴാണ് ആൾമറയില്ലാത്ത പൊട്ടക്കിണറ്റിൽ അബദ്ധത്തിൽ വീണത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയെ കരയ്ക്കു കയറ്റാൻ കഴിഞ്ഞില്ല. ഒടുവിൽ ചീമേനിയിൽ നിന്ന് ഫയർഫോഴ്സ് എത്തി കുട്ടിയെ കരക്ക് എത്തിച്ചു. തുടർന്ന് സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ വൈകിട്ടോടെ കുട്ടി മരണത്തിന് കീഴടങ്ങി. തിമിരി എം കെ എസ് ഹൈസ്കൂളിലെ പത്താംതരം വിദ്യാർഥിയായിരുന്നു സനൂപ്. ബാലസംഘം ആനിക്കാട് യൂണിറ്റ് സെക്രട്ടറിയായിരുന്നു. കൊടക്കാട് സ്വദേശി ധനേഷിന്റെയും സവിതയുടെയും മകനാണ്. സഹോദരി: സനുഷ.

No comments