Breaking News

വാഹനമിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ അന്തരിച്ചു


പാണത്തൂർ : വാഹനമിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ അന്തരിച്ചു. പാണത്തൂർ മണവാട്ടി ടെക്സ്റ്റൈൽസിന് സമീപം വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ പാണത്തൂർ സ്വദേശി അപ്പുകുട്ടൻ (79) ആണ് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

പാണത്തൂരിലേക്ക് വരികയായിരുന്ന വാഹനം ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. അപകടത്തിൽ താടിയെല്ലുകൾക്കും വാരിയെല്ലിനും ആന്തരികവയവങ്ങൾക്കും പരിക്കേൽക്കുകയുണ്ടായി.

ഭാര്യ: എൻ.കെ. പ്രസന്ന (രാജപുരം പ്ലാന്റേഷൻ റിട്ട. തൊഴിലാളി).
മക്കൾ: സിന്ധു, സന്ധ്യ, സന്ദീപ്. മരുമക്കൾ: സുമോദ് മനോജ്,നീതു,



No comments