Breaking News

മടിക്കൈ കാഞ്ഞിരപ്പൊയിലിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുകളിൽ മറിഞ്ഞു ലോറിഡ്രൈവർ മരിച്ചു

നീലേശ്വരം : മടിക്കൈ കാഞ്ഞിരപ്പൊയിൽ കുളങ്ങാട്ട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുകളിൽ മറിഞ്ഞു. ലോറിഡ്രൈവർ മരിച്ചു. ചായ്യോം സ്വദേശി സാദിഖ് (40)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെ കാഞ്ഞിരപ്പൊയിൽ കുളങ്ങാട്ട് ആണ് അപകടം. ചെങ്കല്ല് ഇറക്കിയ ശേഷം ലോറി എടുക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. സമീപത്തെ പി ഗോപാലന്റെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. അടുക്കള ഭാഗം പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആശുപതിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

No comments