ജില്ലാ റഗ്ബി അസോസിയേഷൻ ദേശീയ കായിക ദിനത്തിൽ നീലേശ്വരം പള്ളിക്കരയിൽ ഹോക്കി മന്ത്രികൻ ധ്യാൻ ചന്ദിന്റെ ഓർമ്മ പുതുക്കി അനുസ്മരണ ചടങ്ങും പുഷ്പാർച്ചനയും സംഘടിപ്പിച്ചു
കാസർഗോഡ് : ജില്ലാ റഗ്ബി അസോസിയേഷൻ ദേശീയ കായിക ദിനത്തിൽ നീലേശ്വരം പള്ളിക്കരയിൽ ഹോക്കി മന്ത്രികൻ ധ്യാൻ ചന്ദിന്റെ ഓർമ്മ പുതുക്കി അനുസ്മരണ ചടങ്ങും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
ഇന്ത്യൻ ഫുട്ബോൾ താരം കെ വിജയകുമാർ ധ്യാൻ ചന്ദിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആദരവ് അർപ്പിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു.
മുൻ സന്തോഷ്ട്രോഫി താരം കെ വിജയചന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി. ദേശീയ ബാസ്ക്കറ്റ് ബോൾ താരം പി ഗോപാലകൃഷ്ണൻ. ദേശീയ അത് ലറ്റ് കെ വിശ്വനാഥൻ. ഫുട്ബോൾ താരം കെ.കെ രവി. എന്നിവർ സംസാരിച്ചു. പള്ളിക്കരയിലെ യുവ കായിക താരങ്ങളും ധ്യാൻ ചന്ദിന്റെ ചിത്രത്തിൽ പുഷ്പാർച്ചന ആദരവ് നടത്തി. റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതവും എ വി സജേഷ് നന്ദിയും പറഞ്ഞു.
No comments