Breaking News

ചുള്ളിക്കരയിൽ ഓണാഘോഷ ഗാനമേളക്കിടെ സംഘര്‍ഷം; നാല് പേര്‍ അറസ്റ്റിൽ


രാജപുരം: പ്രതിഭ ലൈബ്രറിയുടെ നേതൃത്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ചുള്ളിക്കരയിൽ ഗാനമേള നടക്കുന്നതിനിടെയുണ്ടായ സംഘർഷം. നാല് പേർ അറസ്റ്റിൽ. കൊട്ടോടി ചീമുള്ളിലെ സിനോജ്(36), മനു(32), മണി(45), ബേളൂരിലെ ഉണ്ണികൃഷ്ണൻ (24) എന്നിവരെയാണ് രാജപുരം പോലീസ് എസ്. ഐ. ഭാസ്കരൻ അറസ്റ്റ് ചെയ്തത്. തിരുവോണ നാളിൽ ഗാനമേളക്കിടെ സംഘർഷമുണ്ടാക്കാനുള്ള ശ്രമം ശ്രദ്ധയിൽ പെട്ടതോടെ പോലീസ് ഇടപെട്ടിരുന്നു. തുടർന്ന് ചിലരെ കസ്റ്റഡിയിൽ എടുക്കാനും ശ്രമിച്ചിരുന്നു. അതോടെ ഒരു സംഘം രാജപുരം പ്രിൻസിപ്പൽ എസ്.ഐയെയും മറ്റ് രണ്ട് എസ്.ഐ.മാരെയും അക്രമിക്കുകയും പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചവരെ രക്ഷിച്ച് കൊണ്ടുപോവുകയും ചെയ്തിരുന്നു. തുടർന്ന് പ്രിൻസിപ്പൽ എസ്.ഐ.യുടെ പരാതി പ്രകാരം രാജപുരം പോലീസ് കണ്ടാലറിയാവുന്ന 12 പേർക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. പിടികൂടാൻ ബാക്കിയുള്ള എട്ടു പേർക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. സംഘർഷവുമായി ബന്ധപ്പെട്ട് ഗാനമേള സംഘടിപ്പിച്ച ഓണാഘോഷ കമ്മിറ്റി ഭാരവാഹികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

No comments