Breaking News

രാജപുരം പ്രസ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു..


രാജപുരം: പ്രസ് ഫോറം അംഗങ്ങൾ കുടുംബത്തോടൊപ്പം ഓണാഘോഷം നടത്തി. പ്രസ് ഫോറം ഹാളിൽ നടന്ന ആഘോഷം പ്രമുഖ സഹകാരി എം.കെ.മാധവൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡണ്ട് ജി.ശിവദാസൻ അധ്യക്ഷത വഹിച്ചു. 

രാജപുരം പോലീസ് സ്റ്റേഷൻ എസ് എച്ച്ഒ  കെ.അഭിജിത്ത് ഓണസന്ദേശം നൽകി. കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ കായികാധ്യാപകൻ കെ.ജനാർദ്ദനൻ ആശംസാ പ്രസംഗം നടത്തി: പ്രസ് ഫോറം വൈസ് പ്രസിഡണ്ട് ഗണേശൻ പാണത്തൂർ വിശിഷ്ടാതിഥികൾക്ക് ഓണക്കോടി വിതരണം ചെയ്തു

പ്രസ് ഫോറം സെക്രട്ടറി രവീന്ദ്രൻ കൊട്ടോടി സ്വാഗതവും മുൻ സെക്രട്ടറി സുരേഷ് കൂക്കൾ നന്ദിയും പറഞ്ഞു. തുടർന്ന് ഓണസദ്യ നൽകി.


No comments