പരപ്പ ശ്രീ തളീ ക്ഷേത്രത്തിൽ പുതുവിളവിന്റെ സമൃദ്ധിയും ഐശ്വര്യവും നിറച്ച് പുത്തരി ആഘോഷം ഭക്തിനിർഭരമായി നടന്നു
പരപ്പ : പരപ്പ ശ്രീ തളീ ക്ഷേത്രത്തിൽ പുതുവിളവിന്റെ സമൃദ്ധിയും ഐശ്വര്യവും നിറച്ച് പുത്തരി ആഘോഷം ഭക്തിനിർഭരമായി നടന്നു.
പുതിയ അരി ഉപയോഗിച്ച് തയ്യാറാക്കിയ പുത്തരി കൊണ്ടുള്ള പാൽപ്പായസവും ശർക്കരപ്പായസവും ഭഗവാന് നിവേദിച്ച് പ്രസാദമായി സമർപ്പിച്ചു. ചടങ്ങിൽ ഏകദേശം 200-ഓളം ഭക്തജനങ്ങൾ പങ്കെടുത്തു. തുടർന്ന് എല്ലാവർക്കും നാക്കിലയിൽ പായസപ്രസാദം വിളമ്പി. ഒരുമയുടെയും ഭക്തിയുടെയും നിറവിൽ ഭക്തജനങ്ങൾ പ്രസാദം സ്വീകരിച്ചു. പുതുവിളവിന്റെ മാധുര്യവും ഭക്തിയുടെ നിറവും ഐശ്വര്യത്തിന്റെ പ്രതീക്ഷയും ഒന്നുചേർന്ന പുത്തരി ദിനം പരപ്പ ശ്രീ തളീ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ ഓർമ്മയായി.
No comments