Breaking News

മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ചിരകാല സ്വപ്നമായ ചെറുവത്തൂർ ഫിഷിംഗ് ഹാർബർ നവീകരണത്തിനായി നബാർഡ് 61.92 കോടി രൂപ അനുവദിച്ചു.


തൃക്കരിപ്പൂർ:  ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ചിരകാല സ്വപ്നമായ ചെറുവത്തൂർ ഫിഷിംഗ് ഹാർബർ നവീകരണത്തിനായി നബാർഡ് 61.92 കോടി രൂപ അനുവദിച്ചു. ഫിഷറീസ് ആൻഡ് ആക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിൽ  ഉൾപ്പെടുത്തിയാണ് പദ്ധതിക്കായി ഈ വൻതുക വകയിരുത്തിയിരിക്കുന്നത്.

തൃക്കരിപ്പൂർ മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും വലിയ കുതിപ്പേകുന്നതാണ് ഈ പദ്ധതിയെന്ന്  സന്ദീപ് വാര്യർ എം.എൽ.എ പത്രക്കുറിപ്പിൽ അറിയിച്ചു. ഹാർബർ നവീകരണത്തിനായി സർക്കാർ തലത്തിൽ നടത്തിയ നിരന്തരമായ ഇടപെടലുകളുടെയും കൃത്യമായ ഫോളോ-അപ്പുകളുടെയും ഫലമായാണ് പദ്ധതിക്ക് ഇപ്പോൾ അംഗീകാരം ലഭ്യമായിട്ടുള്ളത്.

ഹാർബറിന്റെ നവീകരണം പൂർത്തിയാകുന്നതോടെ മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുകയും, കൂടുതൽ വള്ളങ്ങൾക്കും ബോട്ടുകൾക്കും സുരക്ഷിതമായി നങ്കൂരമിടാനും സാധിക്കും. ഇത് ഈ മേഖലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം കൂടുതൽ സുരക്ഷിതമാക്കുന്നതിനൊപ്പം നാടിന്റെ വ്യാപാര-സാമ്പത്തിക മേഖലകൾക്ക് ഉണർവ് നൽകുകയും ചെയ്യും. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി തന്നെ ആരംഭിച്ച് പൂർത്തിയാക്കാനുള്ള തുടർനടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments