എം.കെ സുരേഷ് ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് .
പാണത്തൂർ : എം.കെ സുരേഷിനെ ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായി നിയമിച്ചു. ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് എം.എൽ അശ്വിനിയുടെ അംഗീകാരത്തോടുകൂടി മണ്ഡലം പ്രസിഡണ്ട് വിനീത് മുണ്ടമാണിയാണ് നിയമിച്ചത്.
സാമൂഹ്യ സേവന രംഗങ്ങളിൽ സജീവമായ എം.കെ സുരേഷ് നേരത്തേ ബിജെപിയുടെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. അവിഭക്ത പനത്തടി പഞ്ചായത്ത് യുവമോർച്ച ജനറൽ സെക്രട്ടറി, പനത്തടി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി, ബിഎംഎസ് മേഖല സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പാണത്തൂർ ഗവൺമെൻ്റ് ഫെൽഫെയർ ഹൈസ്കൂളിൽ സ്കൂൾ മാനേജ് കമ്മിറ്റി ചെയർമാൻ, റാണിപുരം വനസംരക്ഷണ സമിതി ട്രഷറർ എന്നീ ചുമതലകൾ വഹിക്കുന്നു. പാണത്തൂർ കുണ്ടുപ്പള്ളി സ്വദേശിയാണ്. കൊമേഴ്സ് ബിരുദധാരിയാണ്.
No comments