പാലക്കുന്ന് സ്വദേശി കാസർകോട് ലോഡ്ജിൽ മരിച്ച നിലയിൽ
കാസർകോട്: കോട്ടപ്പാറയിൽ താമസിക്കുന്ന പാലക്കുന്ന് സ്വദേശിയെ കാസർകോട് നഗരത്തിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കൻകുന്ന് ഹൗസിലെ പരേതരായ പി. ബാവ-ദൈനബി ദമ്പതികളുടെ മകൻ കെ എ ഹമീദ് (58) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് അദ്ദേഹം നഗരത്തിലെ ഒരു ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ പുറത്തിറങ്ങി കാണാത്തതിനെ തുടർന്ന് ജീവനക്കാർനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൃദയാഘാതമായിരിക്കും മരണകാരണമെന്നു സംശയിക്കുന്നു. കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: റംല. മക്കൾ: നൗഷീദ്, സമീറ, റംഷീദ്. മരുമക്കൾ: മുർഷിത ഉനൈസ, ഷാഫി. സഹോദരങ്ങൾ: ബഷീർ, ആയിഷ, ബീവി, സക്കീന.
No comments