മൗക്കോട് ഗവണ്മെന്റ് എൽ പി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു... തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു ഉത്ഘാടനം ചെയ്തു
മൗക്കോട് : മൗക്കോട് ഗവണ്മെന്റ് എൽ പി സ്കൂളിന് തൃക്കരിപ്പൂർ മുൻ എംഎൽഎ. എം രാജാഗോപാലന്റെ 2024 - 25 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി അനു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഗണേഷ് സ്വാഗതം പറഞ്ഞു.
പിടിഎ പ്രസിഡന്റ് പി ഉമ്മർ മൗലവി, എസ്എംസി ചെയർമാൻ ഒ.കെ. ബാലകൃഷ്ണൻ, എംപിടിഎ പ്രസിഡന്റ് സംഗീത കെ, ഷരീഫ് വാഴപ്പള്ളി ( കോൺഗ്രസ് ), ശ്രീനിവാസൻ ( സിപിഐഎം ), എൻപി അബ്ദുൽ റഹ്മാൻ മാസ്റ്റർ ( മുസ്ലിം ലീഗ് ), ലിജിന എംവി, അബൂബക്കർ എം, ഇബ്രാഹിംകുട്ടി കെവി, മിനി കെ, ഷൗക്കത്തലി വികെ എന്നിവർ സംസാരിച്ചു. ഉത്ഘാടനത്തിന്റ ഭാഗമായി പായസം വിതരണം ചെയ്തു.
No comments