Breaking News

നീലേശ്വരം ചിറപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീ പിടിച്ചു


നീലേശ്വരം : നിർത്തിയിട്ടിരുന്ന ലോറിക്ക് തീ പിടിച്ചു.ചിറപ്പുറത്ത് നഗരസഭ മാലിന്യ പ്ലാന്റ് പരിസരത്ത്
കെ എൽ 17 എ 1453 ലോറിയാണ് ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കത്തുന്ന നിലയിൽ കണ്ടത്. പരിസരവാസികൾ ഉടനെ കാഞ്ഞങ്ങാട് ഫയർസ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തുമ്പോഴേക്കും ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചിരുന്നു. ലോറി ഉടമ ജോഷി നീലേശ്വരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

No comments