Breaking News

തച്ചുശാസ്ത്ര വിദഗ്ധന്‍ കേളോത്ത് ലോഹിതാക്ഷന്‍ ആചാരി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


അമ്പലത്തറ : ജില്ലയിലെ പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ധൻ പുല്ലൂർ കേളോത്തെ ലോഹിതാക്ഷൻ ആചാരി (45)അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. നിരവധി ക്ഷേത്രങ്ങൾക്കും തറവാടുകൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തച്ചുശാസ്ത്ര സംബന്ധമായ മേൽനോട്ടം വഹിച്ചിരുന്നു. ഭാര്യ: അർച്ചന. മക്കൾ: ആരോമൽ, അഭിമന്യു. സഹോദരങ്ങൾ: മധു, രാജൻ, സത്യൻ(ഗൾഫ് ), തുളസി(രാവണീശ്വരം), രേണുക (ചെമ്മനാട്), ബിന്ദു രാവണീശ്വരം(അധ്യാപിക). 

No comments