യാദവസഭ ഇടത്തോട് എരളാൽ യൂണിറ്റ് കുടുംബസംഗമവും എൻഡോവ്മെന്റ് വിതരണവും നടന്നു
വെള്ളരിക്കുണ്ട്: യാദവസഭ എരളാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബസംഗമവും പെരട്ടൂർ കൃഷ്ണൻ മൂത്തായർ സ്മാരക എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു.
യാദവസഭ എരളാൽ ഓഫീസ് ഹാളിൽ നടന്ന പരിപാടി യാദവസഭ സംസ്ഥാന സെക്രട്ടറി ബാബു കുന്നത്ത് ഉദ്ഘാടനം ചെയ്തു. യാദവസഭ വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡന്റ് നന്ദകുമാർ പി. ടി. മുഖ്യപ്രഭാഷണം നടത്തി. ബാബു മാണിയൂർ സ്വാഗതം പറഞ്ഞു. പി. നാരായണൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പരിധിയിലെ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
അട്ടക്കണ്ടം ദിനേശൻ മാസ്റ്റർ, കെ. പി. ബാലൻ, രവീന്ദ്രൻ എം. വി., വരദരാജ്, ജാനകി പി., പ്രമോദ്, കൃഷ്ണരാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. രാമനാഥ് പി. വി. നന്ദി പറഞ്ഞു.
No comments