Breaking News

തയ്യേനി ദുരന്തനിവാരണ ക്യാമ്പിലേക്ക് കേരള കോൺഗ്രസ് തൃക്കരിപ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു

ചിറ്റാരിക്കാൽ : തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി ഉരുൾപൊട്ടൽ മൂലം നടത്തുന്ന ദുരന്തനിവാരണ ക്യാമ്പിലേക്ക് കേരള കോൺഗ്രസ് തൃക്കരിപ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു.

ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫിൽ നിന്ന് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട്  മേഴ്സി മാണി ഏറ്റുവാങ്ങി .വൈസ് പ്രസിഡണ്ട് ജോസഫ് മുത്തോലി കേരള കോൺഗ്രസ് പാർട്ടിയുടെ വൈസ് പ്രസിഡണ്ട് ടോമി കുരുവിളനി , സെക്രട്ടറി ബിനോയ് വള്ളോപ്പിള്ളി , മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് കാടൻകാവിൽ , റോയ് മുതിരക്കാല ശ്രീലാൽസൺ ആമക്കാട്ട് , കുഞ്ഞേട്ടൻ പൂഞ്ചായി ,വാർഡ് മെമ്പർ സോണിയ തുടങ്ങിയവരും പങ്കെടുത്തു

No comments