ഗോത്ര വർഗ്ഗ ഉന്നതികളിലേക്ക് "സഞ്ചരിക്കുന്ന റേഷൻ കട" സംസ്ഥാന തല ഉത്ഘാടനം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് വെള്ളരിക്കുണ്ടിൽ നിർവഹിച്ചു
വെള്ളരിക്കുണ്ട് : സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി, ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ദീര്‍ഘദൂരം യാത്ര ചെയ്യാതെ വാസസ്ഥലങ്ങളില്‍ത്തന്നെ റേഷന്‍ വിഹിതം ലഭ്യമാക്കുന്ന 'സഞ്ചരിക്കുന്ന റേഷന്‍ കട' പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നു. 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍
അരികല്ല്, വീട്ടിയോടി, പാല്‍ച്ചുരം തട്ട്, മാമ്പള്ളം, ചിറ്റക്കാല്‍, അത്തിക്കടവ്, അരീക്കര, ഓണി എന്നീ ഉന്നതികളിലെ താമസക്കാര്‍ക്ക് താമസസ്ഥലത്ത് നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു നല്‍കുന്നതാണ് ഈ പദ്ധതി.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മവും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് വെള്ളരിക്കുണ്ടിൽ നിർവഹിച്ചു .
വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്നു ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ലത അധ്യക്ഷത വഹിച്ചു .
പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഹിമ കെ ഐഎഎസ് സ്വാഗതവും കാസറഗോഡ് ജില്ലാ സപ്ലൈ ഓഫീസര്‍ സുനില്‍കുമാര്‍ എം നന്ദിയും പറഞ്ഞു റേഷനിംഗ് കണ്‍ട്രോളര്‍ സി വി മോഹനകുമാര്‍ റിപ്പോര്‍ട്ട് അവതരണവും നിര്‍വ്വഹിച്ചു ചടങ്ങില്‍ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും സംസാരിച്ചു
No comments