ജില്ലയിൽ ഇതാദ്യം; വ്യാപാർജ്യോതി പദ്ധതിയുമായി വെള്ളരിക്കുണ്ടിലെ വ്യാപാരികൾ വ്യാപാരി മരണപ്പെട്ടാൽ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം.. പദ്ധതിയുടെ പ്രഖ്യാപനം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത എ നിർവഹിച്ചു
വെള്ളരിക്കുണ്ട്: വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് നടപ്പിലാക്കുന്ന ‘വ്യാപാർജ്യോതി’ പദ്ധതിയുടെ പ്രഖ്യാപനം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത എ നിർവഹിച്ചു. യൂണിറ്റിൽ മെമ്പർഷിപ്പുള്ള ഒരു വ്യാപാരി മരണപ്പെട്ടാൽ കുടുംബത്തിന് തികച്ചും സൗജന്യമായി ഒരു ലക്ഷം രൂപ ധനസഹായം നൽകുന്നതാണ് പദ്ധതിയെന്ന് ഭാരവാഹികൾ അറിയിച്ചു.
കാസർഗോഡ് ജില്ലയിൽ ആദ്യമായാണ് ‘വ്യാപാർജ്യോതി’ പദ്ധതി നടപ്പിലാക്കുന്നത്. ചെറുകിട വ്യാപാരികളുടെ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് വെള്ളരിക്കുണ്ട് യൂണിറ്റ് പദ്ധതി അവതരിപ്പിച്ചത്.
വെള്ളരിക്കുണ്ട് മണ്ണൂർ ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷോബി ജോസഫ്, വാർഡ് മെമ്പർ ഷാജൻ പൈങ്ങോട്ടു, മർച്ചന്റ് വനിതാ വിങ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മായ രാമചന്ദ്രൻ, യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ ബേബി പി.എം., റിങ്കു മാത്യു, സെക്രട്ടറിമാരായ വിമൽകുമാർ, സാം സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ സ്വാഗതവും മനു സി നന്ദിയും പറഞ്ഞു. തുടർന്ന് പായസവിതരണവും നടന്നു.
No comments