Breaking News

കാലിക്കടവ് എംഡിഎംഎ കേസ് ; ഒരു വിദേശ പൗരൻ കൂടി അറസ്റ്റിൽ

ചന്തേര : കാലിക്കടവ് ദേശീയ പാതയിൽ വച്ച് കാറിൽ കടത്തുന്നതിനിടയിൽ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരു വിദേശ പൗരൻ കൂടി അറസ്റ്റിൽ. ഐവറി കോസ്റ്റ് സ്വദേശിയായ ജിൻ പെരെ സെറിയയെ ആണ് കാസർകോട് ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉത്തർ പ്രദേശിൽ വച്ച് അതിസാഹസികമായി പിടികൂടിയത്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്ന് (ബുധൻ) വൈകുന്നേരം നാലു മണിക്ക് ചന്തേര പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ജില്ലാ പൊലീസ് മേധാവി വെളിപ്പെടുത്തും.


കോളിളക്കൾക്ക് ഇടയാക്കിയ കേസിൽ ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്. ഇവരിൽ രണ്ട് പേർ അന്താരാഷ്ട ബന്ധം ഉള്ളവരാണ്. ഇവരുമായി അടുത്ത ബന്ധമുള്ള അമ്പലത്തറ, ബേളൂർ, സ്വദേശി കെ. മുഹമ്മജ് സാബിറി (33) നെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്. തുടരന്വേഷണത്തിൽ ഘാന സ്വദേശി വിക്ടർ ദസാബ (37), അഹമ്മദാബാദ് ലാംബ സ്വദേശിനി റിയാഖാൻ എന്ന ബാത്തി ഷേഖ് (21) എന്നിവരും പിടിയിലായി. ഇവരിൽ നിന്നാണ് ഐവറി കോസ്റ്റ് സ്വദേശിയെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന.

No comments