കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ മലപ്പുറം കോട്ടക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു
കാഞ്ഞങ്ങാട്: തീർഥാടനത്തിന് പോയി മടങ്ങി വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഹോസ്ദുർഗ് പുതിയവളപ്പ് കടപ്പുറത്തെ സിന്ധു (41) ആണ് മരിച്ചത്. ഭർത്താവ് പ്രശാന്തൻ, മകൻ പ്രസിന്ത് എന്നിവർക്ക് പരുക്കേറ്റു.പ്രശാന്തൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ശനിയാഴ്ചയാണ് ഇവർ പഴനിയിലേക്ക് ക്ഷേത്ര ദർശനത്തിന് പോയത്. തിരിച്ച് വരുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് മലപ്പുറം സ്വാഗത് മാട് ദേശീയ പാതയിൽ വെച്ചാണ് അപകടം ഉണ്ടായത്. മാവുങ്കാൽ മേലടുക്കത്തെ ലക്ഷ്മിയുടെയും പരേതനായ ശിശുപാലൻറെയും മകളാണ് സിന്ധു. പ്രയസി മകളാണ്.
No comments