നമസ്‌തേ കളക്ടര്‍ - ജില്ലയിലെ ആറ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കളക്ടറുമായി സംവദിച്ചു...
ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ നമസ്‌തേ കളക്ടര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കാത്തിരുന്ന ആറ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചു. എ.സി.കെ.എന്‍.എസ് ജി.യു.പി.എസ് മേലാങ്കോട്, ജി.എച്ച.്എസ് മൂടംബയല്‍, ജി.എച്ച്.എസ് സൂരമ്പയല്‍, ജി.വി.എച്ച്.എസ്.എസ് മൊഗ്രാല്‍, ജി.എച്ച്.എസ്.എസ് രാവണേശ്വരം, ജി.യു.പി.എസ് കൂട്ടക്കനി എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളാണ് കളക്ടറുമായി സംവദിച്ചത്.
സൂരംബയല്‍ സ്‌കൂളിലെ നികിതയും അമൃതയും പാട്ട് പാടി. എസ്. ശ്രീഹരി കൈകൊണ്ട് നിര്‍മ്മിച്ച ബേക്കല്‍ കോട്ടയുടെ രൂപം കളക്ടര്‍ക്ക് കൈമാറി. വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ കളക്ടറുടെ ചിത്രവും സ്വയം തയ്യാറാക്കിയ ക്രാഫ്റ്റുകളും കളക്ടര്‍ക്ക് കൈമാറി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി ജില്ലാ ഭരണകൂടം നേരിട്ട് സംവദിക്കുന്നതിനായി എല്ലാ ബുധനാഴ്ചകളിലും കളക്ടറുടെ ചേമ്പറില്‍ നടത്തുന്ന പരിപാടിയിലൂടെ ഇതുവരെ 21 സര്‍ക്കാര്‍ സ്‌കൂളുകളിലെ 525 കുട്ടികള്‍ പങ്കെടുത്തു.
No comments