ബൈക്കിൽ വന്ന് സ്ത്രീയുടെ മാല മോഷ്ടിച്ച കേസ്; രണ്ടാംപ്രതി അറസ്റ്റില്‍
മഞ്ചേശ്വരം : ഹോസങ്കടി സര്‍വീസ് റോഡില്‍ വച്ച് സ്ത്രീയുടെ മാല മോഷ്ടിച്ച കേസില്‍ രണ്ടാം പ്രതിയായ കുമ്പള ബംബ്രണയിലെ സുധീഷിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ ഒന്നാം പ്രതി സന്ദീപിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയെ മഞ്ചേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എസ്‌ഐ ശബരി കൃഷ്ണന്‍, എഎസ്‌ഐ അജിത്ത്, സിപിഒ ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.
No comments